SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

അനധികൃത നിയമനത്തിനെതിരെ പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: ഗവ.വിക്ടോറിയ ആശുപത്രിയിൽ അനധികൃത നിയമനം നടത്തുന്നുവെന്ന് ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ഒരു മണിക്കൂറിലധികം ആർ.എം.ഒയെ ഉപരോധിച്ചു. ഇന്ന് നടക്കുന്ന തിരിച്ചെടുക്കൽ പ്രക്രിയ റദ്ദാക്കണമെന്നും തീയതി നീട്ടിവച്ച് 73 പേരുടെ പട്ടിക ഉൾപ്പെടുത്തി പുറത്തിറക്കിയ ലിസ്റ്റ് ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 45 വയസ് കഴിഞ്ഞവർക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ - ടെക്‌നിക്കൽ യോഗ്യത ഇല്ലാത്ത തസ്തികയിൽ നിയമിക്കുന്നതിൽ എതിർപ്പില്ലെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ആർ.എം.ഒയെ അറിയിച്ചു.

തിരിച്ചെടുക്കൽ തീയതി നീട്ടിയെന്ന് ആർ.എം.ഒ അറിയിച്ചെങ്കിലും രേഖമൂലം എഴുതി നൽകണമെന്ന ആവശ്യം നിഷേധിച്ചു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. കൂടുതൽ പൊലീസ് എത്തി യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ വൈസ് പ്രസിഡന്റ് ശരത് മാമ്പൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിത്തു, ജില്ലാ കമ്മിറ്റി അംഗം അഭിരാം, സുബി, ജനറൽ സെക്രട്ടറിമാരായ എം.എസ്.ആദിത്യൻ, ബാലു ശങ്കർ, ഷിബു, എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് സജു ഓട്ടുപുരയ്ക്കൽ, യുവമോർച്ച നേതാക്കളായ ചിന്നു, അനൂപ്, വിഷ്ണു അനിൽ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ഉമേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL