SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

വടക്കൻ മന്തന് അക്ഷരശ്രീ  പ്രത്യേക പുരസ്കാരം

padanan-

തൊടിയൂർ: തിരുവനന്തപുരം പുതിയ തുറ ഡോ.ജെ.ആന്റണി സാംസ്കാരിക കേന്ദ്രം, ഓമനക്കുട്ടൻ മാഗ്ന രചിച്ച വടക്കൻ മന്തൻ നോവൽ അക്ഷരശ്രീ പ്രത്യേക പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. ഡോ.ജോർജ് ഓണക്കൂർ, ബർഗ് മൻതോമസ്, വിൽഫ്രഡ്, അഹമ്മദ് ഖാൻ ,ജയ് രാജ് ജയ് ഗിരി എന്നിവരുൾപ്പെട്ട ജൂറിയാണ് വടക്കൻമന്തൻ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഡോ.ജെ.ആന്റണി സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ ഓമനക്കുട്ടൻ മാഗ്നയ്ക്ക് പുരസ്കാരം സമ്മാനിച്ചു. 2023ൽ പ്രസിദ്ധീകരിക്കപ്പെട്ട വടക്കൻ മന്തൻ

മലയാറ്റൂർ പുരസ്കാരം ഉൾപ്പെടെ പല പുരസ്കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്. നോവലിസ്റ്റ് ഓമനക്കുട്ടൻ മാഗ്‌ന തൊടിയൂർ സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL