SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

ചീരങ്കാവിൽ ദേശീയപാത തകരുന്നു; നടപടിയില്ല

എഴുകോൺ : ദേശീയപാതയും സംസ്ഥാന പാതയും ചേരുന്ന ചീരങ്കാവ് ജംഗ്ഷനിൽ റോഡ് തകർന്ന് തുടങ്ങിയ നിലയിൽ. ഇരു റോഡുകളും ചേരുന്ന ഭാഗമാണ് ടാറും മെറ്റലും ഇളകി തകർന്നത്.ചെറിയ അറ്റകുറ്റപണി കൊണ്ട് വലിയ തകർച്ച തടയാവുന്ന നിലയിലാണ് ഇപ്പോൾ.

ദേശീയ പാതയിൽ നിന്ന് തിരിഞ്ഞ് പുത്തൂർ റോഡിലേക്ക് കയറുന്നതും ദേശീയ പാതയിലേക്ക് ഇറങ്ങി വരികയും ചെയ്യുന്ന വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് തകർന്ന് കിടക്കുന്ന ഭാഗം. പല വാഹനങ്ങളുടെയും പിൻ വശം റോഡിൽ ഇടിക്കുന്നത് പതിവായിട്ടുണ്ട്. വേനൽ മഴ പെയ്യാൻ തുടങ്ങിയതോടെ ഈ ഭാഗത്ത് വെള്ളക്കെട്ടും ആയിട്ടുണ്ട്. വെള്ളം കെട്ടി നിൽക്കുന്നത് റോഡ് കൂടുതൽ തകരാൻ കാരണമാകും.

മാസങ്ങളായി റോഡ് ചെറിയ തോതിൽ തകരാൻ തുടങ്ങിയിട്ട്. ഏതാനും നാളുകൾക്ക് മുൻപ് മുഖ്യമന്ത്രി ഇതു വഴി കടന്നു പോകുന്നതിന്റെ ഭാഗമായി ഷെല്ലാക്ക് മിശ്രിതം ഉപയോഗിച്ച് ഗർത്തം മൂടിയിരുന്നു. പിന്നീട് അതും ഇളകി പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL