SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

യു.ഡി​.എഫ് രാപ്പകൽ സമരം

rapkakal-
തൃക്കരുവ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി​യ രാപ്പകൽ സമരം കെ.പി​.സി​.സി​ രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തൃക്കരുവ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി​യ രാപ്പകൽ സമരം കെ.പി​.സി​.സി​ രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ വി​.ജെ. ശശികുമാർ അദ്ധ്യക്ഷത വഹി​ച്ചു. ആർ.എസ്.പി​ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളീധരൻ നായർ സ്വാഗതം പറഞ്ഞു. കോയിവിള രാമചന്ദ്രൻ, ഡി​.സി​.സി​ ജനറൽ സെക്രട്ടറി അഡ്വ. പി​.എസ്. പ്രദീപ് പ്രാക്കുളം, സുരേഷ്, കോതേത്ത് ഭാസുരൻ, സരസ്വതി രാമചന്ദ്രൻ, ഓമനക്കുട്ടൻപിള്ള, പെരിനാട് തുളസി, പുന്തല മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ അനിൽകുമാർ നന്ദി പറഞ്ഞു. സമാപന സമ്മേളനം ആർ.എസ്.പി​ ജി​ല്ലാ സെക്രട്ടറി​ കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വി​.ജെ. ശശികുമാർ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡി​.സി​.സി​ ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം, പ്രാക്കുളം സുരേഷ്, ഓമനക്കുട്ടൻ പിള്ള, പുന്തല മോഹനൻ, ചെറുകര രാധാകൃഷ്ണൻ, ടി​.എസ്. അനിൽകുമാർ, സുരേഷ് ബാബു, അൻസർ പടനിലം, അഷ്ടമുടി സലിം, പ്രാക്കുളം സുധീർ, കാഞ്ഞാവിൽ അജയകുമാർ, ജി​. യേശുദാസൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ജോയി, അനിൽകുമാർ, ദിവ്യ ഷിബു, സലീന ഷാഹുൽ, ബീനാ രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL