SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

വിമുക്തി കേന്ദ്രം വിട്ട് ഡോക്ടർ!

ഡോക്ടർക്കു വേണ്ടിയുള്ള കാത്തിരിപ്പിന് രണ്ടു മാസം

കൊല്ലം: ലഹരി​ക്കെണി​യി​ൽ നി​ന്ന് മോചി​തരാവാൻ ആഗ്രഹി​ക്കുന്നവർക്ക് വേണ്ടി​യുള്ള, ജി​ല്ലയി​ലെ വി​മുക്തി​ കേന്ദ്രത്തി​ൽ മെഡിക്കൽ ഓഫീസറുടെ കസേര ഒഴി‌ഞ്ഞു കിടക്കാൻ തുടങ്ങി​യി​ട്ട് രണ്ടുമാസം പി​ന്നി​ടുന്നു. വിമുക്തി കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിന് വളരെ അനിവാര്യമായ ഡോക്ടറുടെ സേവനം നിലച്ചതിനെ തുടർന്ന് പ്രവർത്തനം മന്ദഗതിയിലായി​.

ഇവിടെ ഉണ്ടായിരുന്ന ഓഫീസർ തുടർ പഠനത്തിനായി ജോലി രാജിവച്ച് പോയതാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയ്ക്ക് കാരണം. മെഡിക്കൽ ഓഫീസറുടെ ഒഴിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംപ്ലോയ്മെന്റ് ഓഫീസി​ലെ ലിസ്റ്റ് അനുസരിച്ച് ഇന്റർവ്യൂവിന് വിളിച്ചിരുന്നെങ്കിലും ആരും എത്തിയി​ല്ല. അടുത്ത ലിസ്റ്റ് ലഭിച്ച ശേഷം ഇന്റർവ്യൂ നടത്തിയാണ് നിയമനം.

ജി​ല്ലാ ആരോഗ്യ കേന്ദ്രമാണ് ഇവിടത്തെ ഒഴിവുകളിൽ നിയമനം നടത്തുന്നത്. മെഡിക്കൽ ഓഫീസറുടെ അഭാവത്തിൽ പുതിയ ഒരാളെ നിയമിക്കുന്നത് വരെ ഇവിടെ കിടത്തി ചികത്സയും നിറുത്തി വച്ചിരിക്കുകയാണ്. നിലവിൽ കൗൺസിലിംഗ് മാത്രമാണ് നൽകുന്നത്. തുടർ ചികത്സയ്ക്കും മറ്റുമായി മറ്റ് ആശുപത്രികളിലേക്കും ഡി അഡിക്ഷൻ സെന്ററുകളിലേക്കും പറഞ്ഞ് വിടുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ സേവനം ലഭ്യമാക്കും എന്നാണ് അധികൃതരുടെ വിശദീീരണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, നഴ്സിംഗ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യുരിറ്റി എന്നീ തസ്തികകളിലായി 10 ജീവനക്കാരാണ് നിലവിൽ ഇവിടെയുള്ളത്.

അവസ്ഥയിൽ ആശങ്ക

ലഹരിക്കെണിയിൽ പെട്ട് കിടക്കുന്നവരെ കൗൺസിലിംഗിലൂടെയും വിദഗ്ദ്ധ ചികത്സയിലുടെയും സാധാരണ ജീവിതത്തിലേക്ക് എത്തിക്കുകയാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യം.മദ്യം, പുകയില, കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ലഹരികൾക്ക് അടിമകളായി വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായെത്തുന്നവരെയും ഡിപ്രഷൻ, സൈക്യാട്രിക് പ്രശ്നങ്ങൾ ഉള്ളവരെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമായ വിമുക്തിയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണ്.

വിമുക്തിയിൽ ചി​കി​ത്സ തേടി​യവർ

 2024:1047

 2025: 124

.......................

ഉള്ളത് 8 കിടക്കകൾ

 ഒരു പൊതു വാർഡ് മാത്രം

 കൗൺസിലിംഗിന് എത്തുന്നവരിൽ സൈക്യാട്രിക് കണ്ടീഷൻ ഉള്ളവരും

 ടെലി കൗൺസിലിംഗ് സേവനം ലഭ്യമല്ല

ഡി.എച്ച്.സിയാണ് ഇവിടത്തെ ഒഴിവുകളിൽ നിയമനം നടത്തുന്നത്. പലപ്പോഴായിട്ട് നമ്മൾ ഇവിടുത്തെ ബുദ്ധിമുട്ട് ഡി.എം.ഒ ഉൾപ്പടെയുള്ള അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്

.......................

എക്സൈസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL