SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 AM IST

കശുഅണ്ടി​ തൊഴിലാളികൾക്ക് തൊഴിൽ നൽകണം

കൊല്ലം: തുറക്കാത്ത കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് കാഷ്യു കോർപ്പറേഷനെയും ക്യാപക്സിനെയും ഏൽപ്പിച്ചതു പോലെ തൊഴിലാളികൾക്ക് തൊഴിൽ നൽകാനും അധികൃതർ തയ്യാറാവണമെന്ന് ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റും യു.ടി.യു.സി ദേശീയ പ്രസിഡന്റുമായ എ.എ. അസീസ് പ്രസ്താവനയിൽ പറഞ്ഞു. വ്യവസായ മന്ത്രിമാരായിരുന്ന പി.കെ. വാസുദേവൻ നായരും കെ.ആർ. ഗൗരിഅമ്മയും വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിച്ചില്ല.
ഫാക്ടറികൾ പൊളിച്ച് റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വിൽക്കുന്നത് തടയാൻ പോലും വ്യവസായ, തൊഴിൽ മന്ത്രിമാർക്ക് കഴിഞ്ഞിട്ടില്ല. പരമ്പരാഗത വ്യവസായ മേഖല ശവപ്പറമ്പാക്കി വ്യവസായ മന്ത്രി ലോകം ചുറ്റാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL