SignIn
Kerala Kaumudi Online
Thursday, 22 October 2026 9.45 PM IST

ബി.ജെ.പി സായാഹ്ന ധർണ

bjp
ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പഹൽഗാം തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ഗോപകുമാർ അയോദ്ധ്യ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, വൈസ് പ്രസിഡന്റ് സി.എസ്. ശൈലേന്ദ്ര ബാബു, സെക്രട്ടറി ബി. ശ്രീലാൽ, അഞ്ജന സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജു പിള്ള, ബിനു ബാലൻ, മണ്ഡലം ഭാരവാഹികളായ രാജീവ്‌ മൂത്തേഴം, ജയൻ സാഗര, രേഖ കൃഷ്ണൻ, രതീഷ് കൈപ്പള്ളിൽ, ഏരിയ പ്രസിഡന്റുമാരായ ശ്യാംകുമാർ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL