SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കൊല്ലം: വാക്ക് തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ യുവാവിനെ കമ്പി വടികൊണ്ട് അടി​ച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ 131​ൽ ശ്യാം (29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ആശാഭവനം വീട്ടിൽ സുനിൽകുമാർ (47) നെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശ്യാം. തിങ്കളാഴ്ച വെളുപ്പിന് തോപ്പിൽകടവ് ഭാഗത്ത് ശ്യാമും ഇയാളുടെ സുഹൃത്തുക്കളും സുനിൽകുമാറിനോടൊപ്പം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയിലും ദേഹത്തുമാണ് അടി​യേറ്റത്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അൻസർ ഖാൻ, സ്‌ക്ലോബിൻ, കൺട്രോൾ റൂം എസ്.ഐ രാജശേഖരൻ, കൺട്രോൾ റൂം എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ഫെർഡിനന്റ്, സി.പി.ഒ സുരേഷ്, വിനോജ് എന്നിവരടങ്ങിയ സംഘമാണ് ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL