പുനലൂർ: അജ്ഞാത മൃതദേഹം കണ്ട മുക്കടവ് ആളുകേറാ മലയിൽ കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശിച്ചു. മരണപ്പെട്ട ആളിനെ തിരിച്ചറിയുവാനോ കുറ്റക്കാരെ കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിൽ ലോക്കൽ പൊലീസിനെ അന്വേഷണത്തിൽ നിന്ന് മാറ്റി കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് കെ.പി.സി.സി അംഗം സി.ആർ.നജീബ് ആവശ്യപ്പെട്ടു. നിരവധി കേസുകളാണ് പൊലീസിന്റെ അന്വേഷണത്താൽ തെളിയിക്കപ്പെടാൻ കഴിയാതെ പത്തനാപുരം പുനലൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിലനിൽക്കുന്നതെന്നും ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുവാൻ ഊർജ്ജിത ശ്രമം അധികാരികളിൽ നിന്ന് ഇല്ലാത്തപക്ഷം അതിശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാരായ സി.വിജയകുമാർ, സുധീർ മലയിൽ, കെ.ജോസ്, കെ.തോമസ്, ബിജു വാഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |