SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.37 PM IST

ശാഖകളിൽ കുടുംബയോഗം

photo
പട്ടത്താനം450 ശാഖ പട്ടത്താനം ഈസ്റ്റ്‌ ശാഖകളുടെ സംയുക്തകുടുംബയോഗത്തിൽ വച്ച്‌ ഒക്ടോബറിൽ നടക്കുന്ന സ്നേഹാദരവിന്റെ നോട്ടീസ്‌ യൂണിയൻ പ്രസിഡന്റ്‌ മോഹൻ ശങ്കറും യൂണിയൻ സെക്രട്ടറി എൻ രാജേന്ദ്രനും യൂണിയൻ കൗൺ സിലർ പി സുന്ദരനും ചേർന്ന് 450 ശാഖപ്രസിഡന്റ്‌ ജെ വിമലകുമാരി സെക്രട്ടറി ദിലീപ്കുമാർ 3837ശാഖസെക്രട്ടറി സജീവ്‌ മാടൻ വിള എന്നിവർക്ക്‌ നൽകുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്നതിന്റെ ഭാഗമായി പട്ടത്താനം 450-ാം നമ്പർ ശാമ്പയുടെയും പട്ടത്താനം 3837-ാം നമ്പർ ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കുടുംബയോഗം യൂണിയൻ പ്രസിഡന്റ്‌ മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ ഷാജി ദിവാകർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിയുടെ ഭരണനേട്ടങ്ങൾ യോഗം കൗൺസിലർ

പി. സുന്ദരൻ വിശദീകരിച്ചു .ശാഖ സെക്രട്ടറി ദിലീപ്കുമാർ, പ്രസിഡന്റ്‌ ജെ. വിമലകുമാരി 3837-ാം നമ്പർ സെക്രട്ടറി സജീവ്‌ മാടൻ വിള എന്നിവർ സംസാരിച്ചു. സ്നേഹാദരവിന്റെ പ്രോഗ്രാം നോട്ടീസ്‌ യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ശാഖകളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കൈമാറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL