SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.37 PM IST

വെളളാപ്പള്ളിക്ക് സ്വീകരണം: പട്ടത്താനത്ത് കുടുംബയോഗം

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പളളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നടത്തുന്ന ആദരിക്കൽ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 450-ാം നമ്പർ ശ്രീവിലാസം പട്ടത്താനം,. 3837-ാം പട്ടത്താനം ഈസ്റ്റ് എന്നീ ശാഖകളിലെ ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്ത യോഗം ചേർന്നു.

യൂണിയൻ പ്രസിഡന്റ് മോഹൻശങ്കറും സെക്രട്ടറി എൻ.രാജേന്ദ്രനും ചേർന്ന് ആദരിക്കൽ സമ്മേളനത്തിന്റെ നോട്ടീസ് പട്ടത്താനം ശാഖ പ്രസിഡന്റ് ജെ.വിമലകുമാരി, സെക്രട്ടറി എച്ച്. ദിലീപ്‌കുമാർ, പട്ടത്താനം ഈസ്റ്റ് ശാഖ സെക്രട്ടറി സജീവ് മാടൻവിള എന്നിവർക്ക് നൽകി പ്രകാശനം ചെയ്‌തു. യോഗം കൗൺസിലർ പി.സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ്, കൊല്ലം യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ ഷാജി ദിവാകർ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്.ഷേണാജി, ഇരവിപുരം സജീവൻ, പട്ടത്താനം ശാഖ വൈസ്‌ പ്രസിഡന്റ് ബാബുരാജ്, ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റ് മായാ ശാന്തകുമാർ, സെക്രട്ടറി ഷീജ, ട്രഷറർ രഹന സജീവ്, വനിതാ സംഘം കമ്മിറ്റി അംഗങ്ങൾ, യൂത്ത്‌മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പട്ടത്താനം ഈസ്റ്റ് ശാഖ വൈസ്‌ പ്രസിഡന്റ്, മധുക്കുട്ടൻ, വനിതാ സംഘം പ്രസിഡന്റ് പി.സുശീല, സെക്രട്ടറി സജിനി ഷാജി, ജോയിന്റ് സെക്രട്ടറി ദീപി, വനിതാ സംഘം കമ്മിറ്റി അംഗങ്ങൽ, യൂത്ത്‌മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL