SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

ശിശുക്ഷേമ സമിതി വർണോത്സവം

var

കൊല്ലം: ഈ വർഷത്തെ ശിശുദിനാഘോഷ മത്സരങ്ങൾ 'വർണോത്സവം -2025" എന്ന പേരിൽ 26ന് രാവിലെ 9ന് കടപ്പാക്കട ടി.കെ.ഡി.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിസന്റ്, സ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന പ്രസംഗമത്സരം എൽ.പി, യു.പി വിഭാഗത്തിൽ നടത്തും. വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും, മെഡലും നൽകും. വർണോത്സവത്തിന്റെ ഭാഗമായി മലയാളം ഉപന്യാസ - ക്വിസ് മത്സരങ്ങളും നടത്തും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് പ്രത്യേക മത്സരങ്ങളിൽ ഏല്ലാ സിലബസിലുള്ളവർക്കും മത്സരിക്കാം. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് അറിയിച്ചു. ഫോൺ: 9447571111, 9447256199, 9895345389, 9447719520.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL