SignIn
Kerala Kaumudi Online
Thursday, 22 October 2026 7.22 AM IST

സേഫ് പദ്ധതിയിൽ ജില്ലയിൽ സേഫായി 1,165 വീടുകൾ

safe

കൊല്ലം: പട്ടികജാതി വിഭാഗക്കാരുടെ വീടുപണി പൂർത്തി​യാക്കാൻ രണ്ടുലക്ഷം രൂപ നൽകുന്ന, പട്ടികജാതി വികസന വകുപ്പിന്റെ സേഫ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ പൂർത്തീകരിച്ചത് 1,165 വീടുകൾ. 2022-23ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിർമ്മാണം പകുതി കഴിഞ്ഞതും തുടർനിർമ്മാണം നടത്തേണ്ടതുമായ വീടുകളിൽ കഴിയുന്ന പട്ടികജാതി കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്ന് ഘട്ടമായാണ് രണ്ടു ലക്ഷം രൂപ വിതരണം ചെയ്യുന്നത്. ഒന്നാം ഘട്ടത്തിൽ 50,000 രൂപയും രണ്ടാംഘട്ടത്തിൽ ഒരു ലക്ഷം രൂപയും മൂന്നാമതായി 50,000 രൂപയുമാണ് നൽകുക. ആദ്യഘട്ടത്തിൽ മുൻകൂറായും ശേഷം നിർദ്ദിഷ്ട ശതമാനം പ്രവൃത്തി പൂർത്തിയാക്കുന്നവർക്ക് രണ്ടാംഘട്ടത്തിലും പണം അനുവദിക്കും. നിർമ്മാണം പൂർത്തിയാക്കിയതിനുശേഷമാണ് മൂന്നാം ഘട്ടത്തിലേത് അനുവദിക്കുക.

മേൽക്കൂര പൂർത്തീകരണം, ടോയ്ലെറ്റ് നിർമാണം, ഭിത്തികളുടെ ബലപ്പെടുത്തൽ, വാതിൽ, ജന്നാല സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്‌ളോറിംഗ്, സമ്പൂർണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കൽ, പ്ലംബിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രവൃത്തികളുടെ സാങ്കേതിക പരിശോധന അംഗീകൃത എൻജിനിയറും ഭൗതിക പരിശോധന ജില്ലാ പട്ടികജാതി വികസന ഓഫീസറുമാണ് നിർവഹിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഭവനങ്ങൾ അംഗീകൃത എൻജിനിയർമാർ സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കും. പ്രാഥമിക പട്ടികയും ഓരോ ഭവനത്തിന്റെയും എസ്റ്റിമേറ്റ് പരിശോധിച്ച് അന്തിമ ഗുണഭോക്തൃപട്ടിക തയ്യാറാക്കി അംഗീകാരം നൽകും.

മുൻഗണന മാനദണ്ഡം

 വീടിന്റെ മേൽക്കൂര, ടോയ്‌ലെറ്റ് എന്നിവ പൂർത്തീകരിക്കേണ്ടവർ

 ഭർത്താവ് മരണപ്പെട്ട അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ചവർ

 ഭിന്നശേഷിക്കാർ/ മാരകരോഗങ്ങൾ ബാധിച്ചവരുള്ള കുടുംബങ്ങൾ

 വാർഷികവരുമാനം 50,000 രൂപ വരെയുള്ള കുടുംബങ്ങൾ

 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾ

 മുൻവർഷങ്ങളിൽ അറ്റകുറ്റപണികൾക്ക് ഗ്രാന്റ് ലഭിക്കാത്തവർ

 പഠനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബങ്ങൾ

 വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ

 ഒന്നിലധികം വിദ്യാർത്ഥിനികളുള്ള കുടുംബങ്ങൾ

കടമ്പ കടക്കാൻ

 വരുമാന പരിധി ഒരുലക്ഷം രൂപ വരെ

 2010 ഏപ്രിൽ ഒന്നിന് ശേഷം വീട് നിർമ്മിച്ചവർക്ക് അപേക്ഷിക്കാം

 2006 ഏപ്രിൽ ഒന്നിന് ശേഷം ഭവനനിർമാണം പൂർത്തിയാക്കിയവരെയും പരിഗണിക്കും

 കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മറ്റുപദ്ധതികൾവഴി ഭവനനിർമാണത്തിന് ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല

2022-23

ഗുണഭോക്താക്കൾ

278

നൽകിയത്

₹ 1.62 കോടി

2023-24

ഗുണഭോക്താക്കൾ

414

നൽകിയത്

₹ 11 കോടി

2024-25

ഗുണഭോക്താക്കൾ

473

നൽകിയത്

₹ 7.47 കോടി

കാലഘട്ടത്തിന് അനുസൃതമായി പദ്ധതികൾ തയ്യാറാക്കി പട്ടികജാതി വിഭാഗക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കിവരുന്നുണ്ട്.

കെ. സുനിൽ കുമാർ,

ജില്ലാ പട്ടികജാതി വികസന ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL