SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

ഗുരുഅരുൾ ഗൂഗിൾ പഠന ക്ലാസ്

google

കൊല്ലം: വിദ്യാർത്ഥികളിലും യുവാക്കളിലും ഗുരുദർശനം പകർന്ന് മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കുമെതിരെ ചിന്തിക്കുന്ന യുവതയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ധർമ്മപ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുഅരുൾ ഗൂഗിൾ പഠന ക്ലാസ് എല്ലാ ഞായറാഴ്ചയും രാത്രി 7.30ന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ. ലിങ്ക് rxw-hfdq-has. ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ സംസ്ഥാന ട്രഷറർ അഡ്വ. എം.പി.സുഗതൻ ചിറ്റുമല അദ്ധ്യക്ഷനാകും. സംഘടനാ സെക്രട്ടറി സുഷമ പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന-ജില്ലാ നേതാക്കൾ ആശംസകൾ നേരും. ശ്രീനാരായണ ധർമ്മ പ്രചാരകൻ കെ.ജി.കുഞ്ഞിക്കുട്ടൻ ചേർത്തല പഠന ക്ലാസിന് നേതൃത്വം നൽകും. ജില്ലാ വൈസ് പ്രസിഡന്റ് എൻജിനിയർ അജയ് ശിവരാജ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ബിജു വരുൺ നന്ദിയും പറയും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL