SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

മദ്യശാലകൾ അടച്ചിടും

madya

കൊല്ലം: തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബർ 7ന് വൈകിട്ട് ആറ് മുതൽ പോളിംഗ് ദിവസമായ 9ന് പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിനമായ 13നും റീപോളിംഗ് നടക്കുന്ന ദിവസങ്ങളിലും ജില്ലയിൽ ' ഡ്രൈ ഡേ' ആയിരിക്കും. മദ്യം വിൽക്കുന്ന / വിളമ്പുന്ന വിൽപ്പന ശാലകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവ അടച്ചിടണം. വ്യക്തികൾ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചു. ലൈസൻസില്ലാത്ത വ്യക്തികളുടെയും സ്ഥലങ്ങളിലെയും മദ്യസംഭരണവും വിൽപ്പനയും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.ദേവിദാസ് ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL