SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

പിള്ളേര് കരാട്ടെയാണ്, കളി സൂക്ഷിച്ചുവേണം!

dheera

കൊല്ലം: വിദ്യാർത്ഥിനികളെ കരാട്ടെ പരിശീലിപ്പിക്കാൻ വനിത ശിശുവികസന വകുപ്പ്, സംസ്ഥാന നിർഭയ സെൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ആരംഭിച്ച 'ധീര' പദ്ധതിയുടെ മൂന്നാംഘട്ടം ജില്ലയിൽ പുരോഗമിക്കുന്നു. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ടാകും.

തേവള്ളി ഗവ. മോഡൽ എച്ച്.എസ് ഫോർ ഗേൾസ്, അഴീക്കൽ ജി.എച്ച്.എസ്, ശാസ്താംകോട്ട ജി.എച്ച്.എസ്.എസ്, മുട്ടറ ജി.വി.എച്ച്.എസ്.എസ്, പുന്നല ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പൊലീസിലെ പ്രത്യേക സെൽഫ് ഡിഫൻസ് ട്രെയിനർമാർ മുഖേന 2022- 23ൽ ആദ്യമായി ജില്ലയിൽ പദ്ധതി ആരംഭിച്ചത്. സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സഹായത്തോടെ ഒരോ സ്കൂളിൽ നിന്നും 10 മുതൽ 16 വയസ് വരെയുള്ള എൺപത് പെൺകുട്ടികളെ തിരഞ്ഞെടുത്തു. സ്വയം പ്രതിരോധ മാർഗങ്ങൾ ആർജ്ജിക്കാൻ 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന ക്ലാസുകളുണ്ട്. 14 ദിവസമാണ് പരിശീലനം. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വൈകിട്ട് 3ന് തേവള്ളി ഗവ.മോഡൽ എച്ച്.എസ് ഫോർ ഗേൾസിൽ നടക്കും.

കരാട്ടെ പരിശീലനം മൂന്നാം ഘട്ടത്തിൽ

പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക

 ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക

 അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക

 അടിയന്തര സാഹചര്യങ്ങളിൽ സ്വയരക്ഷ ഉറപ്പാക്കുക

ആദ്യഘട്ടം പരിശീലനം നേടിയവർ: 90

രണ്ടാംഘട്ടം: 300

മൂന്നാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: 400

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനാവശ്യമായ പരിശീലനം ആവശ്യമാണ്. ആയോധന വിദ്യകൾ അഭ്യസിക്കുന്നതിലൂടെ പെൺകുട്ടികളെ ധീരരാക്കാനും അതിക്രമങ്ങളെ പ്രതിരോധിക്കാനും പ്രാപ്തരാക്കും.

ജില്ലാ ശിശുസംരക്ഷണ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL