SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

സൗജന്യ തൊഴിൽ പരിശീലനം

കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയിലേക്ക് അപേക്ഷി​ക്കാം. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളതും 18നും 35നും ഇടയിൽ പ്രായമുള്ളതും പഞ്ചായത്ത് പരിധിയിൽ സ്ഥിരമായി​ താമസി​ക്കുന്നവർക്കുമാണ് പ്രവേശനം. ഗസ്റ്റ് സർവീസ് എക്സിക്യുട്ടി​വ്, ജൂനിയർ ഷെഫ് എന്നീ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പുനൽകുന്നു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ കടയ്ക്കൽ എസ്.എച്ച്.എം എൻജി​നീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കാർഡ് സ്കിൽ അക്കാഡമിയിലാണ് പരിശീലനം. താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. ഫോൺ​: 9074327906, 9446403533.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL