SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

ഒന്നിനോടും സന്ധി ചെയ്യാത്തതാണ് നല്ല സർഗാത്മകത: കെ.ജി.ശങ്കരപ്പിള്ള

കൊല്ലം: ഒന്നിനോടും സന്ധി ചെയ്യാത്തതാണ് നല്ല സർഗാത്മകതയെന്ന് കവിയും ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു. നീ​രാ​വിൽ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല സംഘടിപ്പിച്ച കെ.​പി.​അ​പ്പ​ന്റെ 17​-ാം ച​ര​മ വാർ​ഷി​ക ദി​നാ​ച​ര​ണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തോട് സന്ധി ചെയ്യരുത്. ഒരു അധികാരത്തിന്റെയും പിന്നാലെ പോകരുത്. അധികാര സ്നേഹിയായ മനുഷ്യൻ മനുഷ്യരാശിയുടെ ശത്രുവാണ്. അധികാര സ്നേഹിയായ മനുഷ്യൻ അഹിംസയെ ഹിംസയാക്കുന്നു. സ്വാതന്ത്ര്യത്തെ തടവറയാക്കുന്നു. എല്ലാ അധികാരത്തെയും സൂക്ഷിക്കണം. അധികാരത്തിന് വഴങ്ങാത്ത കേന്ദ്രമാണ് ഗ്രന്ഥശാലകൾ. അധികാരത്തിന് പിന്നാലെ പോകാതിരുന്ന എഴുത്തുകാരനായിരുന്നു കെ.പി.അപ്പൻ. കെ.പി.അപ്പന്റെ എഴുത്തിന്റെ കാതൽ സ്വാതന്ത്ര്യമാണ്. അത് സർഗാത്മകതയുടെയും ധീരതയുടെയും സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയ പക്ഷങ്ങളില്ലായിരുന്നു. ഒരു സാഹിത്യപ്രസ്ഥാനത്തിന്റെയും ഭാഗമായില്ല. പുതിയ മാനവികതയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു കെ.പി.അപ്പന്റെ എഴുത്തെന്നും കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡന്റ് കെ.​എ​സ്.​ബൈ​ജു അ​ദ്ധ്യ​ക്ഷ​നായി. കെ.പി.അപ്പന്റെ മക്കളായ രവിൻ, ശ്രീജിത്ത് എന്നിവർ ചേർന്ന് ഗ്രന്ഥശാലയുടെ സ്നേഹോപഹാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക് സമ്മാനിച്ചു. ഡൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഡോ.​ മം​ഗ​ളം സ്വാ​മി​നാ​ഥൻ ഫൗ​ണ്ടേ​ഷ​ന്റെ ദേ​ശീ​യ മാദ്ധ്യ​മ അ​വാർ​ഡി​ന് അർ​ഹ​നാ​യ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.​എസ്.​രാ​ജേ​ഷിന് ഗ്രന്ഥശാലയുടെ സ്‌​നേ​ഹോ​പ​ഹാ​രം കെ.​ജി.​ശങ്കരപ്പിള്ള സമ്മാനിച്ചു.

ചവറ കെ.എസ്.പിള്ള, ഡോ.​ പ്ര​സ​ന്ന​രാ​ജൻ, പ്രൊ​ഫ.​ കെ.​ജ​യ​രാ​ജൻ, വി.​എ​സ്.​രാ​ജേ​ഷ്, പ്രൊ​ഫ.​ സി.​ശ​ശി​ധ​ര​ക്കു​റു​പ്പ്, കെ.ഭാസ്കരൻ, ന​ന്ദകു​മാർ കടപ്പാൽ, ഡോ.​ എ.​ഷീ​ലാ​കു​മാ​രി, ഡോ.എസ്.എസ്.ഫിലോമിന തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്.നാസർ സ്വാഗതവും കലാസമിതി പ്രസിഡന്റ് കെ.എസ്.അജിത്ത്കുമാർ നന്ദിയും പറഞ്ഞു. ഗ്രാ​മ​ദീ​പം തെ​ളി​ക്കൽ, സ്​മൃ​തി സം​ഗ​മം, അ​പ്പൻ കൃ​തി​ക​ളു​ടെ പ്ര​ദർ​ശ​നം എ​ന്നി​വ​യും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL