SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

മയക്കുമരുന്ന് പ്രതി കരുതൽ തടങ്കലിൽ

rafi
മുഹമ്മദ് റാഫി

കൊല്ലം: മയക്കുമരുന്ന് കേസുകളിലെ പ്രതി കരുനാഗപ്പള്ളി ആദിനാട് പുന്നക്കുളം മുറിയിൽ ഷീജ മൻസിലിൽ മുഹമ്മദ് റാഫിയെ (25) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചു. എം.ഡി.എം.എ ചില്ലറ വില്പനയ്ക്കായി കൊണ്ടു വരുന്നതിനിടെ കഴിഞ്ഞ വർഷം മുഹമ്മദ് റാഫിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2024 ൽ അഞ്ചാലുംമൂട് സ്റ്റേഷൻ പരിധിയിലും എം.ഡി.എം.എ കച്ചവടത്തി​ന് ഇയാൾ റി​മാൻഡി​ലായി​രുന്നു. ജില്ലാ പൊലീസ് മേധാവി മുഖേന കരുനാഗപ്പള്ളി അസി. പൊലീസ് കമ്മി​ഷണർ, കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷമീർ, എസ്.സി.പി.ഒമാരായ ഹാഷിം, ശിഹാബ്, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതി​യെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL