SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

ശ്വാസ് ക്ലിനിക്ക് ഉദ്ഘാടനം

swahtas-
ഓച്ചിറ ഗ്രാമപഞ്ചായത്ത് ആരംഭിച്ച ശ്വാസ് ക്ലിനിക്കിന്റെ ഉദ്ഘാടനവും സ്പെഷ്യാലിറ്റി മരുന്നുകളുടെ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കൃഷ്ണകുമാർ നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശ്വാസ് ക്ലിനിക്കിന്റെ ഉദ്ഘാടനവും സ്പെഷ്യാലിറ്റി മരുന്നുകളുടെ വിതരണവും പ്രസിഡന്റ് എൻ. കൃഷ്ണകുമാർ നിർവഹിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇൻഹേലറും മറ്റ് അവശ്യ മരുന്നുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് ശ്വാസ് ക്ലിനിക്. വിലകൂടിയ മരുന്നുകളും ഇൻഹേലറുകളും ആശാവർക്കർമാരുടെ സഹായത്തോടെ ഡേറ്റകൾ ശേഖരിച്ചാണ് ശ്വാസ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി കിഡ്നിരോഗം, സ്ട്രോക്ക്, ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് സർക്കാർ ആശുപത്രികളിൽ നിന്നു ലഭിക്കാത്ത വില കൂടിയ മരുന്നുകളും വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന നാസിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന പ്രവീൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സെവന്തികുമാരി, ഗ്രാമപഞ്ചായത്തംഗം അശോകൻ, മെഡിക്കൽ ഓഫീസർ ബിനോയ്, ഹെൽത്ത് ഇൻസ്പെക്ടർ മണിലാൽ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL