കൊല്ലം: വനിതാദിനാഘോഷ പരിപാടികളുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖത്തല മേഖല സമിതി സംഘടിപ്പിച്ച സംവാദ സദസ് അഡ്വ. വിജയകുമാരി ഉദ്ഘാടനം ചെയ്‌തു. സ്ത്രീ സുരക്ഷ പ്രശ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ നിർവ്വാഹക സമിതി അംഗവും ജെൻഡർ വിഷയ സമിതി കൺവീനറുമായ ഷീലാ ബൈജു വനിതാദിന സന്ദേശം കൈമാറി ആമുഖ പ്രഭാഷണം നടത്തി. എ. ചന്ദികാദേവി സ്വാഗതവും എസ്.എം. മുഹമ്മദ് ഷരീഫ് നന്ദിയും പറഞ്ഞു. അഡ്വ. ദീപികൃഷ്ണൻ, എസ്.മിനി, ടി.ആർ.ഹേമലത, ചിറ്റടി രവി,എസ്സിറഫുദ്ദീൻ, ടി.കെ.മോഹനചന്ദ്രൻ, ആർ. ബൈജു, എൻ..അംബുജാക്ഷൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ. ഉമ, സുദർശല, മിനി, സുമ എന്നീ ആശ വർക്കർമാരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |