
കൊല്ലം: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) നേതൃത്വത്തിൽ നടത്തുന്ന നഗരവികസന കോൺക്ലേവ് ഇന്ന് ബീച്ച് റോഡിലെ റാഹത്ത് ഗലേറിയയിൽ നടക്കും. രാവിലെ 10ന് ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം മേയർ എ.കെ.ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ എന്നിവർ മുഖ്യതിഥികളാകും. സംസ്ഥാന ട്രഷറർ ടി.ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറി ബി.എസ്.ശിവകുമാർ, ട്രഷറർ വി.ബിനുലാൽ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |