SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

ആർ.എം.എസിന് താത്കാലികാശ്വാസം: റെയിൽവേ സ്റ്റേഷനിലെ പഴയ പാഴ്സൽ ഓഫീസിൽ ഇടം

കൊല്ലം: കൊല്ലം ആർ.എം.എസിന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ പഴയ പാഴ്സൽ ഓഫീസ് കെട്ടിടം താത്കാലികമായി നൽകാൻ ധാരണ. വാടക കുടിശ്ശിക ചൂണ്ടിക്കാട്ടി ആർ.എം.എസിനെ കൊല്ലം റെയിൽവേ സ്റ്റേഷൻ വളപ്പിൽ പുറത്താക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് അനുകൂല തീരുമാനം.

എയർപോർട്ട് രീതിയിലുള്ള നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് രണ്ടാഴ്ച മുമ്പ് പാഴ്സൽ ഓഫീസ് മാറ്റിയിരുന്നു. ഇതോടെ പഴയ പാഴ്സൽ ഓഫീസ് ഒഴിഞ്ഞു. ആർ.എം.എസ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം എയർപോർട്ട് മാതൃകയിൽ നവീകരിക്കുന്നതിന്റെ ഭാഗമായുള്ള എഫ് ബ്ലോക്കിന്റെ നിർമ്മാണത്തിനായി വൈകാതെ പൊളിക്കണം. രണ്ടുകോടി രൂപയിലേറെ വാടക കുടിശ്ശിക ഉള്ളതിനാൽ ആർ.എം.എസിനായി റെയിൽവേ സ്റ്റേഷൻ വളപ്പിൽ പൂർത്തിയായ പുതിയ കെട്ടിടം വിട്ടുനൽകാൻ റെയിൽവേ അധികൃതർ തയ്യാറല്ല. വാടക കുടിശ്ശികയിൽ റെയിൽവേയും പോസ്റ്റൽ വകുപ്പും തമ്മിൽ ധാരണയാകുന്നതോടെ പുതിയ കെട്ടിടം ആർ.എം.എസിന് നൽകുമെന്നാണ് പ്രതീക്ഷ.

ഒരാഴ്ചയ്ക്കുള്ളിൽ മാറും

 എഫ് ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ആർ.എം.എസ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് രണ്ട് മാസമായി റെയിൽവേ ആവശ്യപ്പെടുകയാണ്

 ആദ്യ നാല് ബ്ലോക്കുകളുടെ നിർമ്മാണം പൂർത്തിയാകാറായി

 അഞ്ചാം ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു

 നിലവിൽ ആർ.എം.എസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി അവിടെയാണ് ആറാമത്തെ ബ്ലോക്ക് നിർമ്മിക്കേണ്ടത്

 മഴയ്ക്ക് മുമ്പേ എഫ് ബ്ലോക്കിന്റെ പൈലിംഗ് പൂർത്തിയാക്കി പൈൽ ക്യാപ്പുകൾ നിർമ്മിക്കണം

 കടൽ അടുത്തായതി​നാൽ മഴക്കാലത്ത് ചെറിയ ആഴത്തിൽ തന്നെ ശക്തമായ ഊറ്റ്

 അതുകൊണ്ട് പൈലിംഗിന് വേനൽ വരെ കാത്തിരിക്കണം

 ഒരാഴ്ചയ്ക്കുള്ളിൽ ആർ.എം.എസ് പഴയ പാഴ്സൽ ഓഫീസിലേക്ക് മാറും

 അതിന് പിന്നാലെ നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം പൊളിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL