SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ആദിനാട് ഗവ. യു.പി.എസ്

photo-
ആദിനാട് ഗവ.യു പി എസിലെ 109-ആം വാർഷികവും യാത്രയയപ്പ് സമ്മേളനവും സി.ആർ. മഹേഷ്‌ എം.എൽ എ.ഉത്ഘാടനം ചെയ്യുന്നു

ഓച്ചിറ: ആദിനാട് ഗവ. യു.പി.എസിലെ 109-ാം വാർഷികവും യാത്രഅയപ്പ് സമ്മേളനവും സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാസന്ധ്യ ഉദ്ഘാടനം സിനിമ-സീരിയൽ താരം ശരത് ദേവ് നിർവഹിച്ചു. കുലശേഖരപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ഡി.അരുൺരാജ് അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ കെ.സജീവൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത ഷാലി ആശംസകൾ അർപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.ജയസി. അദ്ധ്യാപിക ടി.എസ്.രോഹിണി എന്നിവരെ ആദരിച്ചു. തുടർന്ന് മനോജും സംഘവും അവതരിപ്പിച്ച ഗാനമേള നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL