കൊല്ലം: നീണ്ടകര ഹാർബറിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിനായി പോയ ബോട്ട് മുങ്ങി. നീണ്ടകര സജി നിവാസിൽ സാജൻ ബർണാഡിന്റെ ഉടമസ്ഥതയിലുള്ള തിവേരിയാസ് എന്ന തടി ബോട്ടാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ കരയിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെവച്ച് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളെയും സമീപത്തുണ്ടായിരുന്ന ബോട്ടിലെ തൊഴിലാളികൾ രക്ഷിച്ചു.
ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ടിന്റെ പലകകൾ ഇളകി ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് ബോട്ട് മുങ്ങിയത്. തുടർന്ന് രണ്ട് ബോട്ടുകളെത്തി റോപ്പ് ഉപയോഗിച്ച് വെള്ളം കയറിയ ബോട്ടിനെ കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കോസ്റ്റൽ പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |