SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

പകർച്ചവ്യാധി​ പ്രതി​രോധം ഊർജ്ജി​തം 

തൊടിയൂർ: ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 24 വാർഡുകളിലെയും പൊതുസ്ഥലങ്ങൾ, വെള്ളം ഒഴുകുന്ന തോടുകൾ ജലാശയങ്ങൾ മുതലായവ വൃത്തിയാക്കാനും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും കുടിവെള്ള കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനുമുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. പഞ്ചായത്തിലെ 24 വാർഡുകളിലും കുടുംബശ്രീ പ്രവർത്തകർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നൽകും. .ഹരിത കർമ്മ സേനാംഗങ്ങൾക്ക് പകർച്ചവ്യാധികൾ സംബന്ധിച്ച് പ്രത്യേക പരിശീലനം ലഭ്യമാക്കും. ഇന്നു രാവിലെ 10 മുതൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നൽകും. ഇന്ന് കുടുംബശ്രീ പ്രവർത്തകർക്ക് പഞ്ചായത്ത് തലത്തിൽ ബോധവത്കരണ ക്ളാസെടുക്കും. ആരോഗ്യശ്രീ 2026 എന്ന പേരിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പകർച്ചവ്യാധികൾ സംബന്ധിച്ചും ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ചും 50 ആരോഗ്യ ബോധവത്കരണ ക്ലാസുകളെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL