SignIn
Kerala Kaumudi Online
Thursday, 25 June 2026 10.03 AM IST

സഹദേവൻ പട്ടശ്ശേരിക്ക് ആക്‌ട് പുരസ്കാരം 

തൊടിയൂർ: തുളസിക്കതിർ നുള്ളിയെടുത്തു എന്ന് തുടങ്ങുന്ന കൃഷ്‌ണ ഭക്തിഗാനത്തിന്റെ രചയിതാവായ സഹദേവൻ പട്ടശ്ശേരിക്ക് മരണാനന്തര ബഹുമതിയായി കലാ സാംസ്കാരിക സംഘടനയായ ആക്ടിന്റെ പുരസ്കാരം.

കൊച്ചി അയ്യനാട് സഹ:ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ആക്‌ട് മൂന്നാം വാർഷികാഘോഷ ചടങ്ങിൽ 10,001 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം സഹദേവൻ പട്ടശ്ശേരിയുടെ മകൾ സുഷമാ കുമാരി, മകൻ സുരേഷ് കുമാർ, സഹോദരൻ സുരേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.
കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എം.സി. ദിലീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോഷി ജോർജ് അദ്ധ്യക്ഷനായി.പി.എം. അബ്ദുൽ അസീസ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം.എസ്. അനിൽ കുമാർ, ചീഫ് കോ ഓർഡിനേറ്റർ ജലീൽ താനത്ത്, വൈസ് ചെയർപേഴ്സൺ കെ.എസ്. ഷെർലി, വേണുഗോപാൽ, ഷാജു കുളത്തുവയൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL