SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

ക്ഷേത്രത്തിലെ വഞ്ചികൾ കുത്തി പൊളിച്ചു മോഷണശ്രമം

ഓയൂർ : വാളിയോട് പുരമ്പിൽ ശ്രീ അരൂർ മൂർത്തിക്കാവ് ദേവീ ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ ബൈക്കിലെത്തിയ മോഷ്ടാവാണ് ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലുള്ള വഞ്ചികൾ തകർക്കാൻ ശ്രമിച്ചത്.

ആദ്യം ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറക്കാൻ ശ്രമിച്ച ഇയാൾ, പിന്നീട് കാവിൽ സ്ഥാപിച്ചിരുന്ന വഞ്ചിയുടെ പൂട്ട് ഓട്ടുവിളക്കുകൊണ്ട് അടിച്ചുതകർക്കാൻ ശ്രമിച്ചു. എന്നാൽ വിളക്ക് പൊട്ടിപ്പോയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് 50 മീറ്റർ കിഴക്കുമാറിയുള്ള വഞ്ചിയുടെ ഒരു പൂട്ട് പൊളിച്ചെങ്കിലും രണ്ടാമത്തെ പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതിനുശേഷം റോഡരുകിലെ വഞ്ചിയും കുത്തിപ്പൊളിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ മോഷണം പരാജയപ്പെട്ടതോടെ ഇയാൾ ബൈക്കിൽ വാപ്പാല ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.

മോഷണശ്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL