SignIn
Kerala Kaumudi Online
Saturday, 16 May 2026 11.52 PM IST

ഉല്ലാസപ്പറവകൾ ക്യാമ്പ് സമാപിച്ചു

ക്ലാപ്പന: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന അവധിക്കാല ക്യാമ്പ് "ഉല്ലാസപറവകൾ സമാപിച്ചു. സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ അജയൻ വി കാട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ശില്പിയും ചലച്ചിത്ര നിരൂപകനുമായ വിപിൻ.കെ ,ചിത്രകാരൻ അനി വരവിള, കെ.ആർ. വത്സൻ,വരവിള ഹുസൈൻ, എസ് ഗിരിജ, കെ. ആർ. സത്യൻ, എന്നിവർ സംസാരിച്ചു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ വിവിധ മേഖലകളിലുള്ള പ്രഗൽഭൻമാർ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിച്ചു. തകഴി ശിവശങ്കരപ്പിള്ളയുടെ വസതി, കുമാരനാശാൻ സ്മാരകം തുടങ്ങി സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് പഠന യാത്രയും സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL