SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

അമൃതയിലെ വിദ്യാർത്ഥികൾ സിംഗപ്പൂരിലേയ്ക്ക്

കരുനാഗപ്പള്ളി: സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി ആൻഡ് ഡിസൈനിൽ ഗവേഷണത്തിന് അവസരം നേടി അമൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ. അമൃതപുരി ക്യാമ്പസിലെ എം.ടെക് വിദ്യാർത്ഥികളാണ് എസ്.യു.ടി.ഡിയിൽ ഗവേഷണത്തിന് അവസരം നേടിയത്.

രണ്ടാം വർഷ എം.ടെക് മെകാട്രോണിക്സ് വിദ്യാർത്ഥി ബി.രണവ്, ഒന്നാം വർഷ എം.ടെക് മെകാട്രോണിക്സ് വിദ്യാർത്ഥികളായ ആര്യൻ യാദവ്, എം.എസ്.വൈശാഖ് എന്നിവരാണ് സിംഗപ്പൂരിലേയ്ക്ക് പോവുക. എസ്.യു.ടി.ഡിയുടെ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ റിസർച്ച് ലാബിലാണ് മൂന്നുപേർക്കും ഗവേഷണത്തിന് അവസരം. വേൾഡ് റോബോട്ട് സമ്മിറ്റിലും റോബോകപ്പ് പോലെയുള്ള അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരങ്ങളിലും മെക്കാട്രോണിക്സ് വിദ്യാർത്ഥികൾക്ക് പങ്കാളിത്തമുണ്ടായിരുന്നു. ഇതിനുപുറമെ പ്രോഗ്രാമിലെ രണ്ട് ടീമുകൾ റോബോകപ്പ് ജർമ്മൻ ഓപ്പൺ 2026ലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL