SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

കെ.എസ്.ഇ.ബി 'ഓഫ്'സൈഡ്, നിരാശയിൽ ഫുട്ബോൾ പ്രേമികൾ!

കൊല്ലം: ലോകകപ്പ് മത്സരങ്ങൾക്കിടെ ജില്ലയിൽ അടിക്കടി ലൈൻ ഓഫ് ചെയ്യുന്നത് കായികപ്രേമികളി​ൽ നി​രാശയും അമർഷവുമുണ്ടാക്കുന്നു.

പ്രധാന മത്സരങ്ങൾ രാത്രി 9.30, 10.30 സമയങ്ങളിൽ നടക്കുമ്പോൾ വൈകി​ട്ട് 6 മുതൽ രാത്രി 12 വരെ കെ.എസ്.ഇ.ബി നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ആരാധകർക്ക് തിരിച്ചടിയാകുന്നത്. ചില ദിവസങ്ങളിൽ അർദ്ധരാത്രി 12നും 1നും ഇടയിലുള്ള അപ്രതീക്ഷിത കറണ്ട് പോക്കും, പകൽ 9 മുതൽ 5 വരെയുള്ള അറ്റകുറ്റപ്പണികളും ഫുട്ബോൾ പ്രേമി​കളെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം പോർച്ചുഗലി​ന്റെ മത്സരത്തിനിടയിലും വൈദ്യുതി മുടങ്ങിയതോടെ കെ.എസ്.ഇ.ബി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം ഇരമ്പി. ഇന്നലെ നടന്ന ചെക് റിപ്പബ്ലിക് - സൗത്ത് ആഫ്രിക്ക മത്സരത്തിന് പിന്നാലെ വരും ദിവസങ്ങളിലെ കളികളിലും കറണ്ട് പോകുമോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ, കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ജൂൺ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെ പരിമിത നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു.

പ്രതിഷേധ പന്തുമായി​ ഡി.വൈ.എഫ്.ഐ :

ഫുട്ബോൾ മത്സരങ്ങൾക്കി​ടെയുള്ള കറണ്ട് പോക്കിനെതിരെ വേറിട്ട സമരവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കെ.എസ്.ഇ.ബി ഓഫീസുകളുടെ പരിസരത്ത് ഫുട്ബോൾ ജേഴ്സി അണിഞ്ഞ് പന്തുതട്ടിയാണ് പ്രതിഷേധിക്കുക. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

കറണ്ട് കളയരുത്, പ്ളീസ്!

ജൂൺ 20 (ശനി): നെതർലൻഡ്‌സ് - സ്വീഡൻ (രാത്രി 10.30)

ജൂൺ 21 (ഞായർ): സ്‌പെയിൻ - സൗദി അറേബ്യ (രാത്രി 9.30 )

ജൂൺ 22 (തിങ്കൾ): അർജന്റീന - ഓസ്ട്രിയ (രാത്രി 10.30)

ജൂൺ 23 (ചൊവ്വ): പോർച്ചുഗൽ - ഉസ്ബെക്കിസ്ഥാൻ (രാത്രി 10.30)

(ജൂൺ 24 മുതൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾ ഒരേ സമയം നടക്കുന്നതിനാൽ ഭൂരിഭാഗം മത്സരങ്ങളും രാത്രി 12:30നും പുലർച്ചെയുമായിരിക്കും).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL