SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.55 AM IST

  കൺസ്യൂമർ ക്ലബ്ബ്

cyriac

പീരുമേട്: വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക്ക് കോളജിന് 2025 ൽ വാഴൂർ സോമൻ എം എൽ എ.യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തി കരിച്ച ഇന്റേണൽ റോഡിന്റെയും കൺസ്യൂമർ ക്ലബ്ബിന്റെയും പുതിയ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പാൾ സി അനൂപ് സ്വാഗതമാശംസിച്ചു. അഡ്വ.സിറിയക് തോമസ്എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ മണി മേഖല മുഖ്യ പ്രഭാഷണം നടത്തി.അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ. ബ്ലോക്ക് പഞ്ചായത്തംഗം പി എ അബ്ദുൾ റഷീദ്. വനിത മുരുകൻ. പഞ്ചായത്ത് മെമ്പർ നജീബ് തേക്കിൻ കാട്ടിൽ . പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ .എം ഗണേശൻ ,പ്രിൻസിപ്പൽ സി. അനൂപ്, പിടിഎ ജോയിന്റ്‌സെക്രട്ടറി ജാൻസി ആന്റണി . ജോൺസൺ ആന്റണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL