SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.54 AM IST

 തങ്കരാജിനിത് പുനർജന്മം


പീരുമേട്: ഉരുൾ പൊട്ടലിൽ വീടിനു മുകളിലേക്ക് ഒഴുകിയെത്തിയ മണ്ണിലും പാറ കല്ലുകളിലും കുടുങ്ങിപ്പോയ തങ്കരാജിന് ഇത് പുനർജന്മം.ഏലപ്പാറചെമ്മണ്ണിൽകഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെങ്കിലും കിടപ്പാടം കുടുംബത്തിന് നഷ്ടമായി. ചെമ്മണ്ണിന് സമീപം ഒടിച്ചുകുത്തി വളവിൽ അഞ്ചു സെന്റിൽ താമസിക്കുന്ന ചാരുകല്ലേൽ തങ്കരാജിനുംകൂടുംബത്തിനുമാണ് കാലവർഷം ദുരിതം നൽകിയത്. ശനിയാഴ്ച പുലർച്ചെ 4.45ഓടെ യാണ് തൃരാജ് വലിയൊരു ശബ്ദം കേട്ട് ഞെട്ടിയുണർന്നത്. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ അജിത്തിനെ വിളിച്ചുണർത്തി. മകൻ വാതിൽ തുറന്നപ്പോൾ മണ്ണ് വീടിനുള്ളിലേക്ക് ഇരച്ചുകയറുന്നത് കണ്ടു. മകനോടും മകന്റെ ഭാര്യ ബിന്ദു, പേരക്കുട്ടികളായ ഷാരോൺ, ഇമ്മാനുവൽ, തങ്കരാജിന്റെ ഭാര്യ ലിസിയോടും ഉടൻ തന്നെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ പറഞ്ഞു. അവരെ പുറത്തേക്ക് തള്ളിമാറ്റുന്നതിനിടെ കൂറ്റൻ കല്ലുകളും മണ്ണും വന്ന് വീണ്തങ്കരാജ് കട്ടിലിനടിയിൽ കുടുങ്ങിപ്പോയി. അപ്പോഴേക്കും വീട് ഏതാണ്ട് പൂർണ്ണമായും മണ്ണുമൂടിയിരുന്നു. കയ്യിൽ കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.അയൽക്കാർ ഓടിയെത്തി വീടിന്റെ ഒരു ഭാഗത്തെ ഭിത്തി തകർത്ത് തങ്കരാജിനെപുറത്തെടുത്തു സെക്കൻഡുകൾക്കകം ബാക്കിയുള്ള ഭിത്തിയും തകർന്ന് ഒലിച്ചുപോയി. മകനെയും പേരക്കുട്ടികളെയും രക്ഷിക്കണം എന്ന് മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സില്ലെന്നും സ്വന്തം ജീവനെക്കുറിച്ച് ചിന്തിച്ചില്ലെന്നും തങ്കരാജ് പറഞ്ഞു.പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL