SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.54 AM IST

 കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

പീരുമേട്: പ്രകൃതിക്ഷോഭത്തിനൊപ്പം വന്യമൃഗ ശല്യവും കൂടി ആയപ്പോൾ രാജമുടി പുതുവലിൽ പ്രദേശത്തെ നാട്ടുകാർ ഏറെ പ്രതിസന്ധിയിലായി.കാലവർഷത്തിൽ കൃഷികൾ നശിച്ചുകൊണ്ടിരിക്കുമ്പോഴാണ് ണ് കർഷകർക്ക് മറ്റൊരു പ്രഹരമായി വന്യമൃഗ ആക്രമണം ശല്യമായി മാറിയത്. ഞായറാഴ്ച
രാത്രി ഗ്രാമ്പി വനത്തിൽ നിന്നും രാജമുടി ജനവാസ മേഖലയിൽ എത്തിയ മൂന്ന് കാട്ടാനകളാണ് നാല് ഏക്കറോളം സ്ഥലത്തെ ഏലം കൃഷി പൂർണ്ണമായും നശിപ്പിച്ചത്.രാജമുടി പുതുവലിൽ താമസിക്കുന്ന , ചന്ദനം എന്ന കർഷകന്റെ വീടിന്റെ മുറ്റത്ത് വരെ എത്തിയ കാട്ടാന തൊട്ടടുത്ത താമസക്കാരായ അയ്യാവ്,അയ്യപ്പൻ, സെൽവരാജ്, എന്നീ കർഷകരുടെ കൃഷിയിടത്തിലെ മുന്നൂറോളം ഏലം കൃഷികളാണ് നശിപ്പിച്ചത്.തുടർന്ന് വനം വകുപ്പിൽ വിവരം അറിയിച്ചത് അനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാട്ടാന കൃഷിയിടത്തിൽ നിന്നും വനാതിർത്തിയിലേക്ക്മാറി. എന്നാൽ ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കാതെ ജനവാസ മേഖലയുടെ അതിർത്തിയിൽ തന്നെ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.കഴിഞ്ഞ ഒരു വർഷക്കാലമായി ഈ മേഖലയിൽ കാട്ടാന എത്തുന്നുണ്ട് പക്ഷേ കാട്ടാനയെ തുരത്താനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്ന വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്. ജനവാസ മേഖലയിൽ ഭീതി പടർത്തിയിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉടൻതന്നെ ഉൾവനത്തിലേക്ക് തുരത്തണം ഇതോടൊപ്പം തന്നെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫെൻസിങ് വേലികൾ ഉൾപ്പെടെ നിർമ്മിക്കണം എന്നുള്ളതാണ്നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL