
കൊച്ചി: കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ പി.എൻ. ഹേനയുടെ പുതിയ നോവലായ 'രാവണ ചിദംബരം' പ്രകാശനം ചെയ്തു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് എസ്. ഹരീഷ് പ്രകാശനം നിർവ്വഹിച്ചു. ഗാനരചയിതാവ് ഷിബു ചക്രവർത്തി ആദ്യപ്രതി ഏറ്റുവാങ്ങി. മുൻ എം.പി. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരുന്നു. എൻ. അരുൺ അദ്ധ്യക്ഷനായി. സജി ജെയിംസ് പുസ്തകാവതരണവും ബിജിബാൽ ആദ്യ വില്പനയും നിർവ്വഹിച്ചു. വൈക്കം സ്വദേശിയായ പി.എൻ. ഹേന, കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം.ഡി.യായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |