ചാലക്കുടി: പുറമ്പോക്ക് ഭൂമി കൈയേറിയും പാർക്കിംഗ് ഏരിയ അടച്ചുകെട്ടിയും നടത്തുന്ന കെട്ടിട നിർമ്മാണങ്ങൾ അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ആലീസ് ഷിബു. കോടതി ഉത്തരവും നഗരസഭാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തുന്ന നിർമ്മാണം തടയും.
സൗത്ത് ജംഗ്ഷനിൽ ഇറിഗേഷൻ കനാൽ ബണ്ടിൽ നടന്ന അനധികൃത നിർമ്മാണം ഉടമ പൊളിച്ചു നീക്കിയെങ്കിലും ഇവിടെ പാർക്കിംഗ് ഭാഗത്തെ അനധികൃത നിർമ്മാണം തുടരുകയാണ്. ട്രൈബൂണൽ കോടതിയിൽ നിന്ന് താത്കാലിക സ്‌റ്റേയുണ്ടായതിന്റെ മറവിലാണ് ഈ നിർമ്മാണം. കനാൽ ബണ്ടിലെ നിർമ്മാണം മാത്രം പൊളിച്ചു നീക്കിയതിൽ തൃപ്തരാണെന്ന എൽ.ഡി.എഫിന്റെ പ്രസ്താവന സംശയിപ്പിക്കുന്നു. അനധികൃത നിർമ്മാണത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ മാറ്റം കൗതുകമായെന്നും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി. വൈസ് ചെയർമാൻ കെ.വി.പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആനി പോൾ,ഒ.എസ്.ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |