പാലക്കാട്: മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐ നൂറു ശതമാനം പ്ലേസ്‌മെന്റ് നേട്ടത്തിൽ. സ്ഥാപനത്തിലെ പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കരിയർ ലോഞ്ച് 2026' ഓഫർ ലെറ്റർ വിതരണച്ചടങ്ങിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 112 ട്രെയിനികൾക്ക് നിയമന ഉത്തരവുകൾ കൈമാറി. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ സുധ അദ്ധ്യക്ഷയായി. വി.പ്രതീഷ് മുഖ്യാതിഥിയായി. വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ നിയമനം ലഭിച്ച ട്രെയിനികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. തൊഴിൽ, ജോലിയിൽ പ്രവേശിക്കൽ, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് മാർഗനിർദേശങ്ങളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |