കോട്ടയം: ജില്ലയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിൻ നിർബന്ധമായും കഴിക്കണം. കിണർവെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണമെന്നും, ബ്ലീച്ചിംഗ് പൗഡർ ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാണെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രധാന ജാഗ്രതാ നിർദേശങ്ങൾ:
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മാസ്‌ക് ധരിക്കുക.
പനിയുണ്ടെങ്കിൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രത്തെ സമീപിക്കുക.
വയറിളക്കലക്ഷണങ്ങൾ കണ്ടാൽ നിർദേശപ്രകാരം ഒ.ആർ.എസ് ഉപയോഗിക്കുക.
ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുക.
ജീവിതശൈലിരോഗങ്ങളുള്ളവർ മരുന്ന് മുടക്കരുത്.
ക്യാമ്പുകളിൽ വളർത്തുമൃഗങ്ങളെ പരമാവധി ഒഴിവാക്കുക.
കുട്ടികൾ, ഗർഭിണികൾ, പാലിയേറ്റീവ് രോഗികൾ എന്നിവരുടെ ആരോഗ്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തുക.
മഴക്കാല രോഗങ്ങൾ തടയുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
(ഡോ.എൻ.പ്രിയ ജില്ലാ മെഡിക്കൽ ഓഫീസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |