SignIn
Kerala Kaumudi Online
Monday, 22 June 2026 4.45 AM IST

പി.എം.ശ്രീ: സി.​പി.​ഐ പ്ര​തി​ഷേ​ധം 24ന്

കൊ​ല്ലം: കേ​ന്ദ്ര സർ​ക്കാ​രി​ന്റെ പി.എം ശ്രീ പ​ദ്ധ​തി ന​ട​പ്പാക്കാനുള്ള നീ​ക്ക​ത്തിൽ നി​ന്ന് സർക്കാർ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 24ന് വൈ​കി​ട്ട് ജി​ല്ല​യി​ലെ 20 കേ​ന്ദ്ര​ങ്ങ​ളിൽ സി​.പി.​ഐ മാർ​ച്ചും ധർ​ണ​യും സം​ഘ​ടി​പ്പി​ക്കുമെന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.എ​സ്.സു​പാൽ അറിയിച്ചു. മു​ല്ല​ക്ക​ര ര​ത്‌​നാ​ക​രൻ (പു​ന​ലൂർ), എ​സ്.വേ​ണു​ഗോ​പാൽ (അ​ഞ്ചൽ), ലി​ജു ജ​മാൽ (കൊ​ട്ടാ​ര​ക്ക​ര), സാം.കെ.ഡാ​നി​യേൽ (ക​ട​യ്​ക്കൽ), ജെ.ചി​ഞ്ചു​റാ​ണി (ച​ട​യ​മം​ഗ​ലം), ആർ.ല​താ​ദേ​വി (നെ​ടു​വ​ത്തൂർ), ജി.ആർ.രാ​ജീ​വൻ (പ​ത്ത​നാ​പു​രം), എ.അ​ധിൻ (കു​ന്നി​ക്കോ​ട്), ആർ.സ​ജി​ലാൽ (കു​ണ്ട​റ), ആർ.എ​സ്.അ​നിൽ (മു​ഖ​ത്ത​ല), ആർ.രാ​ജേ​ന്ദ്രൻ (ചാ​ത്ത​ന്നൂർ), ജി.എ​സ്.ജ​യ​ലാൽ (പ​ര​വൂർ), ജി.ലാ​ലു (ശൂ​ര​നാ​ട്), ജി.ബാ​ബു (കു​ന്ന​ത്തൂർ), ആർ.വി​ജ​യ​കു​മാർ (കൊ​ല്ലം), എ​സ്.ബു​ഹാ​രി (കൊ​ല്ലം ഈ​സ്റ്റ്), പി.എ​സ്.സു​പാൽ (ച​വ​റ), എം.എ​സ്.താ​ര (ക​രു​നാ​ഗ​പ്പ​ള്ളി), കെ.ശി​വ​ശ​ങ്ക​രൻ നാ​യർ (ഓ​ച്ചി​റ), ഹ​ണി ബെ​ഞ്ച​മിൻ (അ​ഞ്ചാ​ലും​മൂ​ട്) എ​ന്നി​വർ ഉ​ദ്​ഘാ​ട​നം നിർവഹിക്കും

കേ​ന്ദ്ര​ത്തി​ന്റെ ക​ടു​ത്ത നി​ബ​ന്ധ​ന​കൾ അം​ഗീ​ക​രി​ക്കു​ന്ന സ്​കൂ​ളു​കൾ​ക്ക് മാ​ത്രം ഫ​ണ്ട് നൽ​കു​ക വ​ഴി പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് തു​ല്യ​ത ഇ​ല്ലാ​താ​ക്കി വി​വേ​ച​നം സൃ​ഷ്ടി​ക്കും. കേന്ദ്രത്തിന് വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന സം​സ്ഥാ​ന സംസ്ഥാന സർക്കാർ നി​ല​പാ​ടു​കൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്രതിഷേധിക്കണമെന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭ്യർ​ത്ഥി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL