കൊല്ലം: ജനാഭിപ്രായവേദിയുടെ ആഭിമുഖ്യത്തിൽ ഉപന്യാസ-കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'സ്ത്രീ ശാക്തീകരണവും, ശിശു-വയോജനക്ഷേമവും' എന്ന വിഷയത്തിൽ നാല് പേജിൽ കവിയാത്ത ഉപന്യാസങ്ങളും 30 വരിയിൽ കവിയാത്ത കവിതകളുമാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്. രചനകൾ 25നകം അഡ്വ. കുളമട ഉണ്ണി, മലയാളിസാനഗർ 139 എ, തേവള്ളി പി.ഒ, കൊല്ലം - 691009 എന്ന വിലാസത്തിൽ ലഭിക്കണം. ആഗസ്റ്റ് 8ന് കൊല്ലത്ത് നടക്കുന്ന ഓണം സ്മൃതി സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകരായ പ്രസിഡന്റ് ഡി. ഗീതാകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വ. കുളമട ഉണ്ണിയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |