SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം

കൊല്ലം: ശാസ്താംകോട്ടയിലെ ആൺകുട്ടികൾക്കായുളള പ്രീ​മെട്രിക് ഹോസ്റ്റലിലേക്കും പെൺകുട്ടികൾക്കായുള്ള കുന്നത്തൂർ, പോരുവഴി പ്രീ​മെട്രിക് ഹോസ്റ്റലുകളിലേക്കും 2026- ​27 അദ്ധ്യയന വർഷങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി/ പട്ടികവർഗ, ജനറൽ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, സ്​കൂൾ മേധാവിയുടെ സാക്ഷ്യപത്രം, 2025 മാർച്ചിലെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് എന്നിവ സഹിതം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ്ഡ്രസ്, ട്യൂഷൻ സൗകര്യം എന്നിവ സൗജന്യമാണ്. ഫോൺ: 9188920053, 9497287693.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL