കുളത്തൂപ്പുഴ: വീട്ടിൽ വെള്ളം കയറിയ ഭീതിയിൽ രക്ഷപ്പെടുന്നതിനിടെ അച്ഛന്റെ കയ്യിൽ നിന്ന് വഴുതി വെള്ളത്തിൽ വീണ ആറ് വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം അഭിനവ് വിലാസത്തിൽ നിതിൻ, രേഷ്മ ദമ്പതികളുടെ മകനാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11മണിയോടെ പാത്രങ്ങൾ വീഴുന്നശബ്ദം കേട്ട് രേഷ്മ ഉണർന്ന് പരിശോധിച്ചപ്പോഴാണ് അടുക്കള നിറയെ വേളളത്തിൽ മുങ്ങിയതറിയുന്നത് ഉടൻ തന്നെ കുുടംബം ഭയപ്പാടിൽ കുഞ്ഞിനേയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും വീടിനു ചുറ്റും വെള്ളം പൊങ്ങി. ആശങ്കയിലായ ദമ്പതികൾ രക്ഷപ്പെടാനുളള ശ്രമത്തിനിടയിൽ കാൽ വഴുതി നിതിൻ കുഞ്ഞുമായി വീഴുകയും കുഞ്ഞ് വഴുതി വെളളത്തിലേക്ക് പോവുകയുമായിരുന്നു. എന്നാൽ ഉടൻതന്നെ മനോധൈര്യം വീണ്ടെടുത്ത് ഇരുട്ടിൽ കുഞ്ഞിനെ വാരിയെടുത്ത് ദമ്പതികൾ അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു.
സമീപത്തെ ശംഖിലി പൂവാർ നദി കരകവിഞ്ഞതാണ് ഇവരുടെ വീട്ടിൽ വെളളം കയറാനിടയായത്. രക്ഷപ്പെടാനുളള പാച്ചിലിനിടയിൽ ഉടുതുണിയല്ലാതെ മറ്റൊന്നും സംരക്ഷിക്കാനായില്ല. നേരം പുലർന്നപ്പോഴേക്കും ഗൃഹോപകരണങ്ങളടക്കം എല്ലാം വെള്ളം കയറി നശിച്ച നിലയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |