SignIn
Kerala Kaumudi Online
Tuesday, 18 August 2026 5.23 AM IST

കൊട്ടിയം എസ്.എൻ പോളിയിൽ പ്ളേസ്‌മെ‌ന്റ് ഓഫീസർ ശില്പശാല

photo
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വിവിധ പോളിടെക്നിക്കുകളി​ലെ പ്ളേസ്‌മെന്റ് ഓഫീസർമാർക്കായി സംഘടിപ്പിച്ച ശില്പശാല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജി.സിനിമോൾ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വിവിധ പോളിടെക്നിക്കുകളിലെ പ്ളേസ്‌മെന്റ് ഓഫീസർമാർക്കായി സംഘടി​പ്പി​ച്ച ശില്പശാല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജി.സിനിമോൾ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ഐ.ടി.ടി.ടി.ആറിന്റെയും സ്റ്റേറ്റ് പ്ളേസ്മെ‌ന്റ് സെല്ലിന്റെയും കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് പ്ളേസ്‌മെന്റ് സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിലായി​രുന്നു ശി​ല്പശാല.

എസ്.എൻ പോളി ടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്ളേസ്‌മെന്റ് കോ-ഓർഡിനേറ്റർ കെ.വേണുഗോപാലൻ മുഖ്യാതിഥിയായി. റീജിയണൽ കോ-ഓർഡിനേറ്റർ ദീപ്തി ദിവാകരൻ, പ്ളേസ്‌മെന്റ് ഓഫീസർ എസ്.എസ്. ഭരതൻ, ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ.വി.എം. വിനോദ് കുമാർ, എസ്.എസ്.സീമ, എസ്.ഷൈനി, രക്നാസ് ശങ്കർ, എസ്.രാഹുൽ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് പ്ളേസ്‌മെന്റ് സെല്ലിന്റ പ്രവർത്തനത്തിലൂടെ കഴിഞ്ഞ അദ്ധ്യയന വർഷം ഇരുന്നൂറിൽപ്പരം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ 8000 വിദ്യാർത്ഥികൾക്ക് ജോലി​ നൽകാനായെന്ന് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL