SignIn
Kerala Kaumudi Online
Sunday, 09 August 2026 4.35 AM IST

മുണ്ടയ്ക്കൽ പാപനാശനത്ത് കർക്കടക വാവ് ബലിതർപ്പണം

കൊല്ലം: മുണ്ടയ്ക്കൽ പാപനാശനത്ത് കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പിതൃതർപ്പണം, തിലഹവനം എന്നിവയ്ക്ക് തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖര സ്വാമിയുടെ നേതൃത്വത്തിൽ 20 ശാന്തിക്കാരും സ്വാമിമാരും കാർമ്മികരാകും. ഒരേ സമയം 1200 പേർക്ക് കർമ്മം ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും വസ്ത്രം മാറുന്നതിനും കുളിക്കാനും പ്രത്യേകം സൗകര്യമൊരുക്കും. കേരള വാട്ടർ അതോറിറ്റിയും കൊല്ലം കോർപ്പറേഷനും ശുദ്ധജല തടാകം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം, ആംബുലൻസ്, എക്സൈസ് എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ളം, ഔഷധ കാപ്പി, ലഘുഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എൽ.പ്രകാശ്, സെക്രട്ടറി കൊച്ചുണ്ണി, ട്രഷറർ ഷിബു എന്നിവർ പങ്കെടുത്തു.

പ്രാർത്ഥനയും സർവമത സമ്മേളനവും

എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ 538ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ 11ന് വൈകിട്ട് 5 മുതൽ വനിതാ സംഘത്തിന്റെ പ്രാർത്ഥനയും തുടർന്ന് സർവമത സമ്മേളനവും നടക്കും. സമ്മേളനം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. പിതൃക്കളെ സ്മരിക്കൂ വൃക്ഷത്തൈ നടൂ എന്ന സന്ദേശത്തോടെയുള്ള വനം വകുപ്പിന്റെ വൃക്ഷ തൈ വിതരണം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കും. വിഷ്ണുമോഹൻ എം.എൽ.എ, മേയർ എ.കെ.ഹഫീസ്, എക്സ്. ഏണസ്റ്റ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഫാ.റോമൻസ് ആന്റണി, കെ.രാമഭദ്രൻ, അഭിലാഷ് കുരുവിള ജോസഫ്, ജയലക്ഷ്മി, ധന്യ, ദീപിക പ്രമോജ്, ഇസബല്ല, എം.നൗഷാദ്, ഹണി ബഞ്ചമിൻ, ഷൈൻ ദേവ്, സജീവ് സോമൻ, ഗിരിജ സുന്ദരൻ, എസ്.സുവർണകുമാർ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL