കൊല്ലം: സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് 'ഫീൽ ദ മൊമെന്റ്' വാർത്താ ചിത്ര പ്രദർശനത്തോടെ തുടക്കമായി. ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം അദ്ധ്യക്ഷനാകും.
മന്ത്രി പി.സി.വിഷ്ണുനാഥ്, മേയർ എ.കെ.ഹഫീസ്, എം.എൽ.എമാരായ കെ.എൻ.ബാലഗോപാൽ, ബി.ബി.ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൊല്ലം പ്രസ്ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്‌ണൻ, ജനറൽ കൺവീനർ എസ്.സുധീശൻ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന മീഡിയ സെമിനാർ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
സീനിയർ ജേർണലിസ്റ്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി.ചെക്കുട്ടി 'മാദ്ധ്യമ തൊഴിൽ സംസ്‌കാരം' എന്ന വിഷയം അവതരിപ്പിക്കും. എം.ജി.രാധാകൃഷ്‌ണൻ മോഡറേറ്ററാകും. നാളെ രാവിലെ 9ന് പ്രതിനിധി സമ്മേളനം സീനിയർ ജേർണലിസ്റ്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് സന്ദീപ് ദീക്ഷിത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. വിഷ്ണുമോഹൻ എം.എൽ.എ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |