SignIn
Kerala Kaumudi Online
Sunday, 23 August 2026 2.22 AM IST

കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ

a
കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ വിഭവസമൃദ്ധമായ ഓണസദ്യയിൽ പങ്കെടുത്ത ഭക്തർ

ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ സംഘടിപ്പിച്ചു. കാട്ടിൽമേക്കതിലമ്മയ്ക്കും ഉപദേവതകൾക്കും നേദിച്ച ശേഷമാണ് ക്ഷേത്ര കോമ്പൗണ്ടിൽ തയ്യാറാക്കിയ രണ്ട് പന്തലുകളിലായി സദ്യ ആരംഭിച്ചത്. കുടുംബസമേതമെത്തിയ ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണികൃഷ്ണൻ തന്ത്രി ഭദ്രദീപം തെളിയിച്ച് സദ്യ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. അനിൽ, ജനറൽ സെക്രട്ടറി പി. സജി തുടങ്ങിയ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അമ്മയുടെ തിരുമുമ്പിൽ തൊഴുത് സദ്യയുണ്ണാൻ നൂറുകണക്കിന് ഭക്തരും മുൻ ക്ഷേത്രയോഗം ഭാരവാഹികളും പങ്കെടുത്തു. സ്കൂളുകൾക്കും കോളേജുകൾക്കും ഓണാവധി ആരംഭിച്ചതോടെ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL