പത്തനംതിട്ട: ജീവിതശൈലീ രോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റൽ പ്രത്യേക 'ഓണം ഹെൽത്ത് ചെക്കപ്പ്' പാക്കേജ് ഓഗസ്റ്റ് 31 വരെ 999 രൂപ നിരക്കിൽ ലഭ്യമാക്കുന്നു. ഈ പാക്കേജിൽ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകളായ SGPT, SGOT, കിഡ്‌നി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ക്രിയാറ്റിനിൻ, മൂത്രപരിശോധന, രക്തസമ്മർദ്ദം (BP), ബോഡി മാസ് ഇൻഡക്‌സ് (BMI) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പരിശോധനാ ഫലങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതികളും സംബന്ധിച്ച നിർദേശങ്ങൾ നൽകുന്നതിനുമായി വിദഗ്ദ്ധ ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും ലഭ്യമാണ്. പ്രമേഹം, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഫാറ്റി ലിവർ, വൃക്കരോഗങ്ങൾ തുടങ്ങിയവ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ കണ്ടെത്താൻ ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധനകൾ അത്യാവശ്യമാണ്. മുതിർന്നവർക്കും, കടുത്ത മാനസിക സമ്മർദ്ദവും വ്യായാമക്കുറവും അനുഭവിക്കുന്നവർക്കും ഒരപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് ഈ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ലോട്ടുകൾ മാത്രം ലഭ്യമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 99464 26000 എന്ന നമ്പറിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |