കൊല്ലം: മകനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് പിതാവിനെ സഹോദരൻ റബർ ടാപ്പിംഗ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. അഞ്ചൽ കുരുവിക്കോണം നെടിയറയിൽ വാടകയ്ക്ക് താമസിക്കുന്ന കോയിപ്പാട്ട് പുത്തൻ വീട്ടിൽ മനോജാണ് (39) ജ്യേഷ്ഠൻ വിനോദിനെ ആക്രമിച്ചത്. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ മനോജ് മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കാറുള്ളതായി നാട്ടുകാർ പറയുന്നു. ഈ സമയങ്ങളിൽ ജ്യേഷ്ഠന്റെ മകനെ അകാരണമായി ചീത്ത വിളിക്കുന്നത് പതിവാണ്. ഇത് വിനോദ് പലതവണ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനിടയിൽ സമീപത്തുണ്ടായിരുന്ന റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് മനോജ് വിനോദിന്റെ വയറ്റിൽ കുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |