
കൊല്ലം: അരമണിയുടെ കിലുക്കവും ചെണ്ടയുടെ താളവും ആൾക്കൂട്ടത്തിന്റെ ആരവവും നിറഞ്ഞ പുലികളി കണ്ട് അമ്പരന്ന് സ്വീഡൻ സ്വദേശികളായ ലിന്റ, ഹെലന, റൂബി. പെരിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് നടത്തിയ പുലിക്കളി ഘോഷയാത്രയ്ക്കിടെയാണ് ഇവർ 'മനുഷ്യ'പുലികളെ നേരിൽ കണ്ടത്. അവധി ആഘോഷിക്കാനായി കഴിഞ്ഞ ദിവസങ്ങളിലാണ് ഇവർ കൊല്ലത്തെത്തിയത്. ആൾക്കൂട്ടവും അനൗൺസ്മെന്റും കേട്ടാണ് ഘോഷയാത്രയ്ക്കിടയിലെത്തിയത്. ഇന്റർനെറ്റിലൂടെയും മറ്റും പുലികളിയെക്കുറിച്ച് പരിചയമുണ്ടായിരുന്നെങ്കിലും നേരിൽ കണ്ടപ്പോൾ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നെന്ന് ഇവർ പറഞ്ഞു. പുലികളുടെ ചിത്രങ്ങൾ പകർത്തിയും ഘോഷയാത്ര ആസ്വദിച്ചുമാണ് സംഘം മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |