
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം മൂവാക്കോട് ജോയ് ഭവനത്തിൽ ആന്റണിയെയാണ് കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രാജീവൻ വാച്ചാൽ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ സച്ചിൻ സണ്ണി, ജിജു ബാബു, മുഹമ്മദ് സഹിൻ, വൈഷ്ണവ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |